2015, ഡിസംബർ 21, തിങ്കളാഴ്‌ച

ഓടിയൊളിച്ച മാലാഖ

















ണ്ണപ്പനും പൊന്നപ്പനും
വേല കഴിഞ്ഞു
തിരിച്ചു വരും നേരം
ഒരു യാചകനെ കണ്ടു.

ദയ കാട്ടിയില്ലെന്ന് മാത്രമല്ല
കാര്‍ക്കിച്ചു തുപ്പുകയും
ആട്ടിയകറ്റുകയും ചെയ്തു.

അല്‍പ്പസമയത്തിന് ശേഷം
അതുവഴിയൊരു
മുതലാളി വന്നു.

കാര്‍ക്കിച്ചു തുപ്പിയില്ല..
ആട്ടിയകറ്റിയില്ല..
ഓക്കാനിച്ചു നിന്നൂ അവര്‍

ഭൂമിയിലേക്ക് പോകണമെന്ന്
വാശിപിടിച്ച മാലാഖക്ക്
ദൈവം
ഈ രംഗം കാണിച്ചു കൊടുത്തു.

ഇത് കണ്ട മാലാഖ
ഓടിയൊളിച്ചു.


ചിത്രം ഗൂഗിളില്‍ നിന്നും




Share:

എല്ലാവരും എന്‍റെ ചൊല്‍പ്പടിക്ക്











രുനാള്‍
കെട്ടിയിട്ട പട്ടം പോലെ
അവരെല്ലാവരും
എന്‍റെ ചൊല്‍പ്പടിക്ക്.

ക്ലാസ്സില്‍ ഞാന്‍
ടീച്ചറുടെ ചൊല്‍പ്പടിക്കാണ്.
വീട്ടില്‍ അമ്മയുടെ
നാട്ടില്‍ പഞ്ചായത്ത്
പ്രസിഡണ്ടിന്റെ.

ഒരുനാള്‍
കെട്ടിയിട്ട പട്ടം പോലെ
അവരെല്ലാവരും
എന്‍റെ ചൊല്‍പ്പടിക്ക്..

ടീച്ചറെ ഞാനൊരു
പാഠം പഠിപ്പിക്കും.

അമ്മയുടെ വികൃതി
ഞാന്‍ മാറ്റിക്കൊടുക്കും.

പഞ്ചായത്ത് പ്രസിഡന്റിനു
വികസനം പഠിപ്പിക്കും.

ഒരുനാള്‍
കെട്ടിയിട്ട പട്ടം പോലെ
എല്ലാവരും എന്‍റെ
ചൊല്‍പ്പടിക്ക്.





ചിത്രം ഗൂഗിളില്‍ നിന്നും 



 

Share:

2015, ഡിസംബർ 16, ബുധനാഴ്‌ച

ഞാനും ഒരു നേതാവ്
























ഞാന്‍ കള്ളന്‍ വാസു.

കുറച്ചു കാലം മുമ്പുവരെ
മോഷ്ടിച്ചു ജീവിച്ച രാമു
ഇന്നൊരു നേതാവ്.

അവന്‍റെ വീട്ടില്‍ കയറി
ഞാനൊരുനാളൊരു
ഖജനാവ് മോഷ്ടിച്ചു..
എന്നിട്ടൊരു
വെള്ളക്കുപ്പായമണിഞ്ഞു.

ഇപ്പോള്‍
ഞാനുമൊരു നേതാവ്.

ഹാവൂ..
ഇനി ഞാനും
പിടിക്കപ്പെടില്ലല്ലൊ!

Share:

2015, ഡിസംബർ 6, ഞായറാഴ്‌ച

മാങ്ങ













കാലമല്ലാത്ത
കാലത്ത് വീണ
മാങ്ങയോടെന്‍റെ
ചോദ്യം:

മാങ്ങയുണ്ടാവേണ്ട
സമയമല്ലല്ലോ ഇപ്പോള്‍..

മാങ്ങ:

മനുഷ്യഗണത്തില്‍പ്പെട്ട
സ്വാമിജിമാര്‍ പ്രവചിച്ചാല്‍
കാലം നോക്കാതെ
ഞെട്ടറ്റു വീണല്ലേ പറ്റൂ..





എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ എഴുതിയത്. 
ചിത്രം ഗൂഗിളില്‍ നിന്നും 

Share:

Blog Archive

Blogger പിന്തുണയോടെ.

Categories

Find Us On Facebook

Video Of Day

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കവിത, കഥാരചന.. കവിതാലാപനം.. നാടകാഭിനയം.. കഥകളി.. കലകളുടെ തോളില്‍ കൈയിട്ട് നടക്കുന്നു...

തിരഞ്ഞെടുത്ത പോസ്റ്റ്

മാങ്ങ

കാ ലമല്ലാത്ത കാലത്ത് വീണ മാങ്ങയോടെന്‍റെ ചോദ്യം: മാങ്ങയുണ്ടാവേണ്ട സമയമല്ലല്ലോ ഇപ്പോള്‍.. മാങ്ങ: മനുഷ്യഗണത്തില്‍പ്പെട്ട ...

അനുയായികള്‍

ലേബലുകള്‍

Recent Posts

Unordered List

Definition List

Theme Support